ജീവചരിത്രം

ശ്രീ കെ. കൃഷ്ണന്‍കുട്ടി
നിയമസഭ മണ്ഡലം : ചിറ്റൂര്‍
വകുപ്പ് : വൈദ്യുതി

വ്യക്തിജീവിതം

1944 ആഗസ്റ്റ് 13 -ന് കുഞ്ഞുകുട്ടി, ജാനകി ദമ്പതികളുടെ മകനായി ചിറ്റൂര്‍, എഴുത്താണിയില്‍ ജനിച്ച ശ്രീ കെ. കൃഷ്ണന്‍കുട്ടി  6,7,9,14,15 നിയമസഭകളില്‍ ചിറ്റൂരില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ കോണ്‍ഗ്രസിലൂടെ  രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കൃഷ്ണൻകുട്ടി ഒന്നാം പിണറായി സർക്കാരിലെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു.

രാഷ്ട്രിയ ജീവിതം

1964-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. പിന്നീട് ജനത പാർട്ടി, ജനത ദൾ പാർട്ടികളിലും പ്രവർത്തിച്ചു. 2009-ൽ ജനതാദൾ പിളർന്നപ്പോൾ എം.പി. വീരേന്ദ്രകുമാർ നേതൃത്വം നൽകിയ വിഭാഗത്തിനെ‍ാപ്പം പ്രവർത്തിച്ചു. നിലവിൽ ജനതാദൾ സെക്കുലർ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്.

1980 ൽ ചിറ്റൂരിൽ നിന്ന് ജനത പാർട്ടിയിലൂടെ ആദ്യമായി എംഎൽഎ ആയി. തുടർന്ന് 82-ലും 91-ലും നിയമസഭയിലെത്തി. 2016-ൽ പിണറായി വിജയൻ സർക്കാരിൽ ജലവകുപ്പ് മന്ത്രിയായിരുന്നു. നിലവിൽ വൈദ്യുതി വകുപ്പ് മന്ത്രിയാണ്. നാഷണൽ ലേബർ ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ, ജനത പാർട്ടി പാലക്കാട് ജില്ല പ്രസിഡന്റ്, ജനത ദൾ ദേശീയ എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി; പെരുമാട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പാലക്കാട് ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന അഗ്രികൾച്ചറൽ പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി ചെയർപേഴ്സൺ, അഗ്രികൾച്ചറൽ പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, ജനതാദൾ സെക്കുലർ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

പദവികള്‍

വൈദ്യുതി വകുപ്പ്  മന്ത്രി