സൌരോര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള കെ.എസ്.ഇ.ബി.യുടെ പുരപ്പുറ സൌരോര്‍ജ്ജ പദ്ധതിയുടെ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ട ഡെവലപ്പര്‍മാര്‍ക്ക് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി സബ്സിഡി തുക വിതരണം ചെയ്തു. ആദ്യഘട്ട പദ്ധതി നിര്‍വഹിച്ച ഹൈവ് സോളാര്‍, കോണ്ടാസ് ഓട്ടോമേഷന്‍ എന്നീ ഡെവലപര്‍മാര്‍ മന്ത്രിയില്‍ നിന്ന് സബ്സിഡി ചെക്കുകള്‍ ഏറ്റുവാങ്ങി.
കേന്ദ്രനവപുനരുപയോഗഊര്ജ്ജമന്ത്രാലയത്തിന്റെ. .സാമ്പത്തിക സഹായ- ത്തോടെയാണ് സൌര പദ്ധതി നടപ്പാക്കുന്നത്. മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന ബെഞ്ച്മാര്‍ക്ക് കോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സബ്സിഡി നല്‍കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 1.952 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള 507 സൌര നിലയങ്ങളാണ് പൂര്‍ത്തിയായത്. ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഡെവലപന്മാര്ക്കാണ് സബ്സിഡി തുക കൈമാറിയത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സൌരോര്‍ജ്ജ നിലയ സബ്സിഡി പദ്ധതിയില്‍ ഇതുവരെ 4..169 മെഗാവാട്ട് ശേഷിയുടെ 1018 നിലയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.