March 8 is International Women's Day

മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം
.
“ലിംഗസമത്വം സുസ്ഥിരമായ നാളേക്കായി” എന്ന പ്രമേയത്തിന് കീഴിലാണ് ഐക്യരാഷ്ട്രസഭ ഇക്കൊല്ലം അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്.
കേരളം ആർജിച്ച സാമൂഹ്യപുരോഗതിയിൽ സ്ത്രീകൾ വഹിച്ച പങ്കു വലുതാണ്. കേരളത്തിന്റെ മനുഷ്യാദ്ധ്വാനശേഷിയുടെ പകുതിയിൽ അധികവും സ്ത്രീകളുടേതാണ്. അതുകൊണ്ടുതന്നെ ഇനിയും നമ്മുടെ പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് വളരെ നിർണായകമായിരിക്കും.

ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനം, മാറ്റത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതീകങ്ങളായ സ്ത്രീകളുടെ കഴിവുകളും നേട്ടങ്ങളും പ്രകടിപ്പിക്കാനുള്ള അവസരമാണ് നൽകുന്നത്. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളെ ഫലപ്രദമായി തരണം ചെയ്യാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ സ്ത്രീകളുടെ നേതൃത്വപരമായ പങ്ക് വർദ്ധിപ്പിക്കുന്നതിന് നടപടിയെടുക്കാനും ഈ വനിതാദിനം ആഹ്വാനം ചെയ്യുന്നു.
എല്ലാ സഹോദരിമാർക്കും വനിതാദിനാശംസകൾ.