ജനകീയ ബജറ്റ്: ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണൻകുട്ടി
കഴിഞ്ഞ രണ്ടു വര്‍ഷമായി സാമ്പത്തിക മേഖലയെ തകര്‍ത്ത കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധിയില്‍ നിന്നും സംസ്ഥാനത്തെ കൈപിടിച്ചുയര്‍ത്താന്‍ ഉതകുന്ന ഒരു മികച്ച ബജറ്റാണ് ഇന്ന് ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. കേരള ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റില്‍, നവ കേരളത്തിന് ദിശാബോധം പകരുന്ന ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒട്ടനവധി പദ്ധതികള്‍ ഉണ്ട്. ബജറ്റില്‍ പൊതുവായി കാണുന്ന പ്രായോഗിക സമീപനം, ഈ പ്രതിസന്ധികളില്‍ നിന്ന് സംസ്ഥാനത്തെ കൈ പിടിച്ചുയര്‍ത്താന്‍ സഹായിക്കും.
പൊതു മേഖല, കാര്‍ഷിക മേഖല, സാമൂഹ്യ സുരക്ഷാ മേഖല എന്നിവയെ സംരക്ഷിക്കുക എന്ന ബദല്‍ സമീപനം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ ബജറ്റ്. നവകേരള സൃഷ്‌ടിക്കായുള്ള സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് മറ്റൊരു ചുവടുവെയ്‌പ്പാണ് ഈ ബജറ്റ്.
കാര്‍ഷിക മൂല്യവര്‍ദ്ധനവിലൂടെ കേരളത്തിന്റെ കാര്‍ഷിക മേഖലയെ സംരക്ഷിക്കുക എന്ന സമീപനവും ഈ ബജറ്റിന്റെ സവിശേഷതയാണ്.
ഊർജ്ജ മേഖലയുടെ ഈ വർഷത്തെ പദ്ധതി അടങ്കൽ 1152.93 കോടി രൂപയാണ്. ഇതിൽ 44.44 കോടി രൂപ അനർട്ടിന് വകയിരുത്തുന്നു.
വനമേഖലകളിലെ വൈദ്യുതീകരിക്കാത്ത ഉൾനാടൻ ആദിവാസി ഊരുകളിൽ മെക്രോ ഗ്രിഡുകൾ സ്ഥാപിക്കുന്ന പദ്ധതി, വഴിയോര കച്ചവടക്കാർക്ക് സോളാർ പുഷ് കാർട്ടുകൾ, മത്സ്യബന്ധന ബോട്ടുകൾക്ക് സോളാർ – സ്മോൾ വിൻഡ് ഹൈബ്രിഡ് പവർ സംവിധാനം, ഗാർഹികമായ ഹരിത ഊർജ ഉൽപ്പാദനം പ്രോൽസാഹിപ്പിക്കുന്നതിനായി 32 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്, വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കൾ എടുക്കുന്ന വായ്പയ്ക്ക് പലിശ ഇളവ് തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ബജറ്റില്‍ വിഭാവന ചെയ്തിട്ടുണ്ട്. പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനം ബജറ്റില്‍ സുവ്യക്തമാണ്.
2050 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട പരിസ്ഥിതി സൗഹാര്‍ദ്ദ ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനം കുറയ്ക്കാനുതകുന്ന സോളാര്‍ ഫെറി ബോട്ടുകള്‍ വ്യാപിപ്പിക്കാനുള്ള തീരുമാനവും നിലവിലുള്ള ഓട്ടോകള്‍ ഇ-ഓട്ടോയിലേയ്ക്ക് മാറാൻ സബ്സിഡി നല്‍കാനുള്ള തീരുമാനവും പരിസ്ഥിതി സൗഹൃദ കേരളത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നാന്ദി കുറിക്കും.
ബജറ്റില്‍ അവതരിപ്പിക്കപ്പെട്ട വിവിധ പദ്ധതികള്‍ പരിശോധിച്ചാല്‍, എല്ലാ കുടുംബങ്ങളിലെയും ഏതെങ്കിലുമൊരാൾക്ക് സന്തോഷം നൽകാൻ കഴിയുന്നുണ്ടെന്ന് മനസ്സിലാക്കാം. ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയായി വരുന്ന ഈ സർക്കാരിനും അതേ പാത പിന്തുടർന്ന് ജനകീയ ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചിരിക്കുന്നു.