മൽസ്യബന്ധന ബോട്ടുകൾക്ക് സോളാർ -സ്മോള്‍ വിൻഡ് ഹൈബ്രിഡ് പവർ സംവിധാനം
ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾക്ക് ഇന്ധനം ലാഭിക്കുന്നതിനും ബാക്ക് അപ് പവർ ലഭിക്കുന്നതിനുമായി പൈലറ്റ് അടിസ്ഥാനത്തിൽ 1 കിലോ വാട്ട് സോളാർ-സ്മോള്‍ വിൻഡ് ഹൈബ്രിഡ് പവർ സംവിധാനം ഏർപ്പെടുത്തും. പദ്ധതിയുടെ വിജയകരമായ പ്രദർശനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ പരിപാടി വിപുലീകരിക്കും.