വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച് ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പ്പിക്കില്ല
വൈദ്യുതി നിരക്ക് വര്‍ദ്ധന അമിതമാകാതെ നിയന്ത്രിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം പന്തലക്കോട് 110 കെ വി സബ്സ്റ്റേഷന് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെലവേറിയ വൈദ്യുതി വാങ്ങല്‍ കരാറുകള്‍ റദ്ദു ചെയ്തും കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടും ജലവൈദ്യുത ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചും ജനങ്ങള്‍ക്ക് പരമാവധി കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാനാണ് ശ്രമിക്കുന്നത്. ജലവൈദ്യുതോല്പ്പാദന രംഗത്ത് കേരളം നല്ല പുരോഗതിയിലേക്കാണ് നീങ്ങുന്നത്. 148 മെഗാവാട്ട് ശേഷിയുള്ള പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ കമ്മീഷന് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.