വൈദ്യുതി വാങ്ങൽ കരാറിൽ നിന്നും കെ എസ് ഇ ബി എൽ പിൻമാറിയിട്ടില്ല
നിര്‍ദ്ദിഷ്ട തലാബിര താപവൈദ്യുത നിലയത്തില്‍ നിന്നും 400 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനായി നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനുമായുള്ള വൈദ്യുതി വാങ്ങൽ കരാറിൽ നിന്നും കെ എസ് ഇ ബി എൽ പിൻമാറിയിട്ടില്ല. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ലഭിക്കേണ്ടതുള്ളതുകൊണ്ടാണ് കരാർ ഒപ്പിടുന്നത് മാറ്റി വച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കരാർ ഒപ്പിടുന്നതാണ് . 2014-15 കാലഘട്ടത്തിൽ ഏർപ്പെട്ട ചില കരാറുകൾക്ക് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ആയതിൽ ഇപ്പോഴും ചില പ്രതിസന്ധികൾ നില നിൽക്കുന്നുണ്ട്.