സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച Revamped Distribution Sector Scheme (RDSS) പ്രകാരം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഘട്ടം ഘട്ടമായി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിയ്ക്കുവാനുള്ള കെ.എസ്.ഇ.ബി.എല്‍-ന്റെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി .
പ്രസ്തുത പദ്ധതി സംബന്ധിച്ച് പ്രാഥമിക അവലോകനം നടത്തിയതില്‍, ആയതിന് കേരളത്തിന്റെ പ്രത്യേക സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും, കെ.ഫോണ്‍ സംവിധാനത്തിലെ സൗകര്യങ്ങള്‍, മറ്റ് ലഭ്യമായ അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തി നടത്തിപ്പില്‍ ഘടനാപരമായ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ കഴിയുമോ എന്ന കാര്യവും ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും, കെ.എസ്.ഇ.ബി.എല്‍. ചെയര്മാന് & മാനേജിംഗ് ഡയറക്ടറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ തുടര്‍ നടപടികള്‍ സ്വീകരിക്കും.