Agreement between KSEB and Neyveli Lignite Corporation for 400 MW power

400 മെഗാവാട്ട് വൈദ്യുതിക്ക് കെ.എസ്.ഇ.ബി.യും നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനും തമ്മിൽ കരാർ

നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷന്റെ താലാബിര താപവൈദ്യുതി നിലയത്തിൽനിന്ന് 400 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിൽ കെ.എസ്.ഇ.ബിയും നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനും ഒപ്പുവച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ.എസ്.ഇ.ബി ചെയർമാൻ ഡോ. രാജൻ ഖോബ്രഗഡെ, നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ ചെയർമാൻ രാകേഷ് കുമാർ എന്നിവർ കരാറിൽ ഒപ്പിട്ടു. പിറ്റ്ഹെഡ് നിലയമായതിനാൽ കുറഞ്ഞ നിരക്കിൽ താലാബിരയിൽനിന്നു വൈദ്യുതി ലഭ്യമാകും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുവാദത്തോടെയാണു വൈദ്യുതി വാങ്ങലിനായി കെ.എസ്.ഇ.ബി. കരാർ ഒപ്പുവച്ചത്.