കെഎസ്ഇബിയുടെ കണ്ണൂർ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ബർണശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു
ദേശീയപാത പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി മുണ്ടയാടുള്ള ഇൻസ്‌പെക്ഷൻ ബംഗ്ലാവ് പൊളിച്ചു മാറ്റിയതോടെയാണ് പുതിയ കെട്ടിടം കണ്ണൂർ ബർണശ്ശേരിയിൽ പണിതത്. 1.55 കോടി വിനിയോഗിച്ച് 423 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടമാണ് നിർമിച്ചത്.
