കർഷകരുടെ പമ്പുകൾ സൗരോർജ്ജവൽക്കരിക്കുന്നതിന് കേരളം ആവിഷ്കരിച്ച മാതൃക രാജ്യത്തൊട്ടാകെ നടപ്പാക്കുമെന്നു കേന്ദ്രം ഊർജ വകുപ്പ്. കേരളത്തിൽ 2.75 ലക്ഷം കാർഷിക പമ്പുകൾ നിലവിലുണ്ട്. അതിൽ 45,000 കാർഷിക പമ്പുകൾ സൗരോർജ്ജവത്കരിക്കുന്നതിന് പിഎം കുസും പദ്ധതിയിലൂടെ അനുമതി ലഭിച്ചു. ശേഷിക്കുന്ന കാർഷിക പമ്പുകളുടെയും സൗരോർജ്ജവത്കരണത്തിന് പി എം കുസും പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം ലഭ്യമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കപ്പെടും.
ഈ പദ്ധതിയിൽ കർഷക വിഹിതമായ 40% മുതൽമുടക്ക് നബാർഡ് വഴി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിനും, നിശ്ചിത കാലയളവിന് ശേഷം കർഷകർക്ക് അധിക വരുമാനം ലഭ്യമാക്കാനുമുള്ള കേരള മാതൃക തത്വത്തിൽ അംഗീകരിക്കുന്നതായും മറ്റ് സംസ്ഥാനങ്ങൾക്കും കൂടി ബാധകമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
