വൈദ്യുതി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് തൃശൂർ ഇലക്ട്രിക്കൽ സർക്കിളിലെ ഈസ്റ്റ് ഡിവിഷന് കീഴിലുള്ള അയ്യന്തോൾ ഇലക്ട്രിക്കൽ സബ് ഡിവിഷൻ, സെക്ഷൻ ഓഫീസ് എന്നിവയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തടസമില്ലാതെ വൈദ്യുതി എല്ലാ സ്ഥലങ്ങളിലും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
കെഎസ്ഇബി വകുപ്പിൽ സേവനം വാതിൽപ്പടിയിൽ പദ്ധതി കാര്യക്ഷമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്നും യോഗത്തിൽ വ്യക്തമാക്കി. പുല്ലഴി 110 കെ വി സബ്സ്റ്റേഷന്റെ എതിർവശത്ത് കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം. 77 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 225.4 ചതുരശ്രമീറ്റർ വിസ്തൃതിയിൽ രണ്ട് നിലകളിലായാണ് ഓഫീസ് മന്ദിരം. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ സെക്ഷൻ ഓഫീസിന്റെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് കെട്ടിടം സജ്ജീകരിച്ചിട്ടുള്ളത്.
1957ൽ രൂപീകൃതമായത് മുതൽ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസും സെക്ഷൻ ഓഫീസും വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കോർപ്പറേഷനിലെ 13 ഡിവിഷനുകൾ ഈ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്നു. കലക്ട്രേറ്റ്, വിവിധ കോടതികൾ, ജില്ലാ പഞ്ചായത്ത് ഓഫീസ് തുടങ്ങി സർക്കാർ ഓഫീസുകളും വ്യവസായ-വാണിജ്യ-പാർപ്പിട സമുച്ചയങ്ങളും വിശാലമായ കോൾപടവുകളുമടക്കം 21 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതിയുള്ള അയ്യന്തോൾ ഇലക്ട്രിക്കൽ സെക്ഷനിൽ 21800 ഉപഭോക്താക്കളാണുള്ളത്.