എല്ലാ വിഭാഗം ജനങ്ങളെയും സൗരോർജ്ജ പദ്ധതിയുടെ ഭാഗമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിത ഊർജ്ജ വരുമാന പദ്ധതി. വീട്ടാവശ്യത്തിനുള്ള വൈദ്യുതി സ്വന്തം പുരപ്പുറങ്ങളിൽ നിന്ന് ഉത്പ്പാദിപ്പിക്കുന്നതിന് പുറമേ, അധികമായി ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി, KSEB ഗ്രിഡിലേക്ക് നൽകി വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതി. അനെർട്ട് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പാചക ഇന്ധന ചിലവ് കുറയ്ക്കുന്നതിനും, അടുക്കള അന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനുമായി ഇൻഡക്ഷൻ സ്റ്റവ്, പദ്ധതി നടപ്പിലാക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി നൽകും.
ആദ്യ ഘട്ടമായി, ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച 500 വീടുകളും, പട്ടികജാതി വകുപ്പ് നിർമിച്ച് നൽകിയ 300 വീടുകളിലും മത്സ്യ തൊഴിലാളികൾക്കായുള്ള പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തിയ 42 വീടുകളിലും, പട്ടിക വർഗ വകുപ്പ് നിർമിച്ച 60 ഓളം വീടുകളിലും സൗജന്യമായി സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കും. ഇതിൽ 500 വീടുകളിലെ സൗരോർജ്ജ പ്ലാന്റുകളുടെ നിർമാണം പൂർത്തിയായി. അവശേഷിക്കുന്ന വീടുകളിൽ ജനുവരിയോടെ പ്ലാന്റുകൾ സ്ഥാപിക്കും