വൈദ്യുതി കമ്പികൾ പൊട്ടി വീണുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും, വൈദ്യുതി തടസങ്ങൾ കുറയ്ക്കുന്നതിനും, സുരക്ഷിതവും സുസ്ഥിരവുമായ വൈദ്യുതി ലഭ്യമാക്കുന്നതിനുമായി 3 ലക്ഷം കിലോമീറ്റർ ലോ ടെൻഷൻ വിതരണ ലൈനുകളിൽ സ്പേസറുകൾ അടുത്ത ഒന്നര വർഷത്തിനുള്ളിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 86.95 ലക്ഷം സ്പേസറുകൾ സ്ഥാപിച്ചിട്ടുണ്ട്. വരുന്ന ഒന്നര വർഷത്തിനുള്ളിൽ എല്ലാ എൽ ടി ലൈനുകളിലും ആവശ്യമായ എണ്ണം സ്പേസറുകൾ (ഏകദേശം 2.24 കോടി) സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട് .
