പട്ടികജാതി കുടുംബങ്ങളുടെ വീടുകളുടെ സൗജന്യ സോളാർ വൈദ്യുതീകരണത്തിനായി ഒരു ‘ഗ്രീൻ ഇൻകം’ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി-യ്ക്ക് വിൽക്കുന്നത് വഴി വരുമാനമുണ്ടാക്കുന്നതിന് ഇത് അവരെ പ്രാപ്തരാക്കും.
എല്ലാ വിഭാഗം ജനങ്ങളെയും സൗരോർജ്ജ പദ്ധതിയുടെ ഭാഗമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഗ്രീൻ ഇൻകം’ പദ്ധതി. വീട്ടാവശ്യത്തിനുള്ള വൈദ്യുതി സ്വന്തം പുരപ്പുറങ്ങളിൽ നിന്ന് ഉത്പ്പാദിപ്പിക്കുന്നതിന് പുറമേ, അധികമായി ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി, KSEB ഗ്രിഡിലേക്ക് നൽകി വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതി. അനെർട്ട് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പാചക ഇന്ധന ചിലവ് കുറയ്ക്കുന്നതിനും, അടുക്കള അന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനുമായി ഇൻഡക്ഷൻ സ്റ്റവ്, പദ്ധതി നടപ്പിലാക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി നൽകും.