സുസ്ഥിര ഊർജ്ജ ഉറവിടങ്ങൾ, അതായത്, ജലാശയങ്ങളിലെ ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റുകൾ, ഉപേക്ഷിക്കപ്പെട്ട ക്വാറികൾ, ഫലഭൂയിഷ്ഠമല്ലാത്ത തരിശുഭൂമി എന്നിവയുടെ സുസ്ഥിര വികസനത്തിനായി സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരുന്നതാണ്. പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിൽ ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റുകളും വിന്റ് ഫാമുകളും നടപ്പിലാക്കുന്നതു വഴി 2025-ഓടെ 3000 മെഗാവാട്ട് പുനരുപയോഗ ഊർജ്ജം ഉത്പാദിപ്പിക്കാമെന്ന് പ്രതീക്ഷിക്കുന്നു. കാസർഗോഡ് ജില്ലയിൽ, ചീമേനി സോളാർ പാർക്കിൽ 100 മെഗാവാട്ട് അധിക ഉത്പാദനം നടത്തുന്നതാണ്.
