പാലക്കാട് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തും കെ.എസ്.ഇ.ബി.എലും സംയുക്തമായി വടകരപതി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച പ്രഥമ സോളറൈസ്ഡ് വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷൻ പ്രവർത്തനനിരതമായി.
സോളാർ കനോപ്പി ഫാസ്റ്റ് ചാർജിങ് സ്റ്റേഷന്റെ പ്രവർത്തനവും ആരംഭിച്ചു. ഓരോ കുടുംബങ്ങളിലും ചുരുങ്ങിയ വരുമാനം ഉറപ്പാക്കാനാണ് ശ്രമം. ഏറ്റവും കുറഞ്ഞ ചെലവിലാണ് വൈദ്യുതി ചാർജിങ് നടത്തുക എന്നതും ഈ ചാർജിംഗ് സ്റ്റേഷന്റെ പ്രത്യേകതയാണ്. പുരയിട കൃഷിക്കായി മൈക്രോ ഇറിഗേഷൻ പദ്ധതികൾ അനുവദിച്ചു നൽകും. ആട്, കോഴി എന്നിവ വളർത്തുന്നതിന് ഒരു ശതമാനം പലിശയ്ക്ക് സഹായം ലഭിക്കും. വടകരപതിയിൽ പച്ചക്കറിയുടെ നാനോ പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ നൽകും. ഇതോടെ കീടനാശിനി രഹിത പച്ചക്കറി വിദേശ മാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യാനാവും. മണ്ഡലത്തിലെ തിരഞ്ഞെടുത്ത 10 അങ്കണവാടികൾക്ക് സോളാർ പദ്ധതികൾ അനുവദിക്കും. കുടുംബശ്രീ പ്രവർത്തകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് സോളാർ കോൾഡ് സ്റ്റോറേജ് അനുവദിച്ച് കാർഷിക ഉത്പന്നങ്ങളുടെ സംസ്‌കരണ-വിപണന സാധ്യതകൾ വർദ്ധിക്കും.
സോളാർ കനോപ്പി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനിലൂടെ ഒരേസമയം മൂന്ന് കാറുകൾക്കും ഒരു ഓട്ടോറിക്ഷ / ഒരു ഇരുചക്ര വാഹനത്തിനും ഉൾപ്പെടെ നാല് വാഹനങ്ങൾക്ക് ചാർജിങ് നടത്താൻ കഴിയും.
