ചാലക്കുടിപ്പുഴത്തടം അതിരൂക്ഷമായ ജലക്ഷാമം നേരിട്ടുകൊണ്ട് പുഴത്തടത്തിലെ കുടിവെള്ള, കൃഷി, ജലസേചനപദ്ധതികൾക്ക് ആവശ്യമായ ജലം ലഭ്യമല്ലാത്ത സാഹചര്യം നിലവിലുണ്ട് . കേരള ഷോളയാറിൽ നിന്നും പ്രതിദിനം 0.6 MCM എന്ന നിരക്കിൽ പത്ത് ദിവസത്തേക്ക് വെള്ളം അധികമായി കേരള ഷോളയാറിൽ നിന്നും ചാലക്കുടി പുഴയിലേക്ക് തുറന്നു വിടാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത് . ഇതുമൂലം സംസ്ഥാന വൈദ്യുതി ബോർഡിന് 1.6 കോടിയുടെ വൈദ്യുതി ഉൽപ്പാദന നഷ്ടം ഉണ്ടാകുന്നതാണ്.