സംസ്ഥാനത്ത് 106 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന മൂന്ന് പദ്ധതികൂടി മേയിൽ പൂർത്തിയാകും. പള്ളിവാസൽ (60 മെഗാവാട്ട്), തോട്ടിയാർ (40), പെരുവണ്ണാമൂഴി (6) ജലവൈദ്യുത പദ്ധതികളാണ് മേയിൽപൂർത്തിയാകുക. അപ്പർ കല്ലാർ, പെരിങ്ങൽകുത്ത്, ആനക്കാംപൊയിൽ, അരിപ്പാറ പദ്ധതികൾ പൂർത്തീകരിച്ചതിലൂടെ 38.5 മെഗാവാട്ടും എട്ട് പുനരുപയോഗ ഊർജപദ്ധതിയിലൂടെ 428 മെഗാവാട്ടും ഉൽപ്പാദിപ്പിക്കാനായിട്ടുണ്ട്. കൂടാതെ 105.5 മെഗാവാട്ടിന്റെ എട്ട് പദ്ധതിയും 367.5 മെഗാവാട്ടിന്റെ പുനരുപയോഗ ഊർജപദ്ധതികളും പുരോഗമിക്കുന്നുണ്ട്.
ഇതോടെ പുതിയ പദ്ധതികളിലൂടെ അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി 572. 5 മെഗാവാട്ടാകും. 149.1 മെഗാവാട്ടിന്റെ 22 പദ്ധതികൾ ഉടൻ നിർമാണം തുടങ്ങും. 1569 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന അഞ്ച് വൻകിട പദ്ധതികൂടി ആവിഷ്‌കരിച്ചിട്ടുണ്ട്.