നാണ്യവിളകൾക്ക് കൃത്യമായി ജലസേചനം നടത്തുന്നതിന് കൃഷി വകുപ്പ് ആവശ്യപ്പെടുന്ന ഇടങ്ങളിലെല്ലാം 30 ശതമാനം സബ്സിഡിയോടെ സൗരോർജ്ജ പമ്പുകൾ സ്ഥാപിക്കും. സൗജന്യ വൈദ്യുതി ലഭിക്കുന്ന 2.75 ലക്ഷത്തോളം വരുന്ന കാർഷിക പമ്പുകളിൽ നബാർഡ് / അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രെക്ചർ ഫണ്ടിന്റെ സഹായത്തോടെ പി എം കുസും പദ്ധതിയിലുൾപ്പെടുത്തി ഒരു ലക്ഷത്തോളം പമ്പുകൾ സൗരോർജ്ജവൽക്കരിക്കുന്നതിനായുള്ള ഒരു ബൃഹത് പദ്ധതി അനർട്ട് ആവിഷ്കരിച്ചിട്ടുണ്ട്.
ഒരു ലക്ഷം പമ്പുകൾ സൗരോർജ്ജത്തിലേക്ക് മാറ്റുവാൻ ലക്ഷ്യമിട്ടതിൽ ആദ്യ ഘട്ടത്തിൽ NABARD ന്റെ സഹായത്തോടെ 9348 പമ്പുകൾ സൗരോർജ്ജത്തിലേക്ക് മാറ്റുന്നതിന് അനർട്ട് നടപടി സ്വീകരിച്ചിട്ടുണ്ട്. നാണ്യവിളകൾക്ക് കൃത്യമായി ജലസേചനം നടത്താൻ കഴിഞ്ഞാൽ വിളവ് അഞ്ചിരട്ടിയോളമാക്കാൻ കഴിയും. കൃഷി വകുപ്പ് ആവശ്യപ്പെടുന്ന ഇടങ്ങളിലെല്ലാം 30 ശതമാനം സബ്സിഡിയോടെ സൗരോർജ്ജ പമ്പുകൾ സ്ഥാപിക്കാൻ അനർട്ട് മുഖേന പദ്ധതി ആവിഷ്കരിക്കുന്നതാണ്.