വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറങ്ങി.
*ബിൽ തുക അടയ്ക്കാത്തത് മൂലമുള്ള ഡിസ്കണക്ഷൻ ഒഴിവാക്കുന്നതിനായി എസ്.എം.എസ്., ഇമെയിൽ സന്ദേശങ്ങൾ വഴി ഉപഭോക്താക്കളെ ഓർമപ്പെടുത്തും.
*വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 വരെ മാത്രമായിരിക്കും.
*വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ വിവരം രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ വഴി ഉപഭോക്താവിനെ അറിയിക്കും.
*വൈദ്യുതി ബന്ധം ഡിസ്കണക്റ്റ് ചെയ്ത് കഴിഞ്ഞ് വൈദ്യുതി ബിൽ അടച്ചു കഴിഞ്ഞാൽ (അവധി ദിവസങ്ങളിൽ ഉൾപ്പടെ) എത്രയും വേഗം വൈദ്യുതി ബന്ധം പുനസ്ഥാപിക്കും.