Clean Tech Challenge - Winners Announced

ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്ററിൽ പ്രവർത്തിക്കുന്ന ക്ലീൻ എനർജി ഇന്നൊവേഷൻ ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്റർ നടത്തിയ ക്ലീൻ ടെക് ചാലഞ്ചിലെ വിജയികളെ പ്രഖ്യാപിച്ചു. ചാലഞ്ചിൽ പങ്കെടുക്കുന്നതിന് ലഭിച്ച നൂറ് നൂതന ആശയങ്ങളിൽ നിന്നും പത്ത് ആശയങ്ങളാണ് തെരഞ്ഞെടുത്തത്. ക്ലീൻ എനർജി മേഖലയിൽ പ്രാവർത്തികമാക്കാവുന്നതാണ് ഈ ആശയങ്ങൾ. കേരള സർക്കാർ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നു. ക്ലീൻടെക് ചാലഞ്ചിൽ വിജയികളായവർക്ക് അവരുടെ ആശയങ്ങൾ പ്രയോഗത്തിൽ കൊണ്ടു വരുന്നതിന് എല്ലാവിധ സഹായ സഹകരണങ്ങളും നൽകും.

കേരളത്തിൽ ഹരിതോർജ്ജ സാങ്കേതിക വിദ്യകളുടെ വികസനത്തിനായി ഉർജ്ജ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളായ കെ.എസ്.ഇ.ബി.എൽ, അനെർട്ട്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, എനർജി മാനേജ്‌മെന്റ് സെന്റർ എന്നിവയെ പ്രതിനിധീകരിച്ച് എനർജി മാനേജ്‌മെന്റ് സെന്ററും, കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും (K-DISC), ഡൽഹിയുലുള്ള ക്ലീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററും ചേർന്ന് ജൂൺ 2022-നാണ് ക്ലീൻ എനർജി ഇന്നൊവേഷൻ ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്റർ (CEIBIC) ആരംഭിച്ചത്.