10 lakh work days completed through Kerala Tribal Plus

സംസ്ഥാനത്തെ മുഴുവൻ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും 100 ദിവസത്തെ അധിക തൊഴിൽ നൽകുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയായ കേരള ട്രൈബൽ പ്ലസിലൂടെ 10 ലക്ഷം തൊഴിൽ ദിനങ്ങൾ പൂർത്തികരിച്ചു. വൈദ്യുതി എത്താത്ത പ്രദേശത്തെ വീടുകളിലേക്ക് സോളാർ പദ്ധതിയിലൂടെ വൈദ്യുതി എത്തിക്കും. ആദിവാസികൾക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിന് അനുസരിച്ചുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടത്. കർഷകർക്ക് സോളാർ വൈദ്യുതി പമ്പ് അനുവദിക്കും. അങ്കണവാടികളിലേക്ക് ആവശ്യമായ സോളാർ ഇൻഡക്ഷൻ കുക്കർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുമെന്നും മന്ത്രി പറഞ്ഞു.പരിപാടിയിൽ സ്വയം സഹായ സംഘങ്ങൾക്കുള്ള 50 വർക്ക് ഷെഡുകളുടെ നിർമാണ പൂർത്തീകരണ പ്രഖ്യാപനവും നടന്നു. സ്വയം സഹായ സംഘങ്ങളെ സഹായിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്കുള്ള വർക്ക്‌ഷെഡുകൾ സൗജന്യമായി നിർമിച്ച് നൽകിയതിന്റെ താക്കോൽദാനവും നടന്നു. 200 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ ഏറ്റവും പ്രായമുള്ള മൂന്ന് തൊഴിലാളികളെ ആദരിച്ചു.