വീടുകളുടെ പുരപ്പുറത്ത് സബ്‌സിഡിയോടെ സൗരവൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി. നടപ്പാക്കുന്ന സൗരപദ്ധതിയുടെ കാലാവധി സെപ്റ്റംബർ 23 വരെ നീട്ടി. താത്പര്യമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കെ.എസ്.ഇ.ബി.യുടെ ഇ-കിരൺ പോർട്ടൽ മുഖേന അനുയോജ്യമായ കമ്പനിയെ തിരഞ്ഞെടുക്കാം. കമ്പനിയെ ബന്ധപ്പെട്ട് സേവനം ഉറപ്പുവരുത്തണം. നിലയത്തിനുവേണ്ട മുതൽമുടക്ക്, സബ്‌സിഡി എന്നിവയുടെ വിവരവും പോർട്ടലിൽനിന്ന് ലഭിക്കും. സംശയനിവാരണത്തിന് ഫോൺ- 9496001912/9496018370/9496266631.