Real Kerala Story- Power Sector

സർക്കാരിന്റെ ജനകീയ വികസന മാതൃകയുടെ പ്രധാന ഊന്നലുകളിലൊന്ന് വൈദ്യുതി മേഖലയുടെ ശാക്തീകരണമാണ്. ഇതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ്. ഈ മേഖലയുടെ നവീകരണത്തിനായി ‘ഊർജ്ജ കേരള മിഷൻ’ രൂപീകരിച്ചു. വൈദ്യുതി ട്രാൻസ്മിഷൻ ശൃംഖല ശക്തിപ്പെടുത്തുന്നതിന് ‘ട്രാൻസ്ഗ്രിഡ് 2.0’ ആവിഷ്കരിച്ചു നടപ്പിലാക്കി. വൈദ്യുതി അപകടങ്ങൾ ഇല്ലാതാക്കാൻ ‘ഇ-സേഫ്’ പദ്ധതിയും വൈദ്യുതി ലാഭിക്കാൻ ‘നിലാവ്’ പദ്ധതിയും കൊണ്ടുവന്നു.
79,107 ബിപിഎൽ കുടുംബങ്ങൾക്കാണ് സൗജന്യമായി വൈദ്യുതി കണക്ഷനുകൾ നൽകിയത്. ഇന്ത്യയിലെ സമ്പൂർണ ഗാർഹിക വൈദ്യുതീകരണം പൂർത്തിയാക്കിയ സംസ്ഥാനമായി കേരളം മാറിയത് ഇത്തരത്തിലുള്ള ഇടപെടലുകൾ മൂലമാണ്. ഇടമലക്കുടി അടക്കമുള്ള ആദിവാസി ഊരുകളിൽ ഭൂഗർഭ കേബിളിലൂടെ വൈദ്യുതി നൽകിയത് വലിയ വാർത്തയായിരുന്നു.
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വാട്ടർ മെട്രോയും കെഎസ്ഇബി, കെഎസ്ഐടിഐഎൽ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കെ-ഫോൺ പദ്ധതിയും ഏറെ ശ്രദ്ധ നേടി. മിതമായ നിരക്കിൽ ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ-ഫോൺ വഴി ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും ഇന്റർനെറ്റ് നൽകുന്നു. ഇത്തരത്തിലുള്ള ഇടപെടലുകൾ വഴി വൈദ്യുതി മേഖലയിലുണ്ടായ കുതിച്ചുച്ചാട്ടം മികവിന്റെ മറ്റൊരു കേരള സ്റ്റോറിയാണ് പറയുന്നത്.