State's first solar charging station at Kunnamkulam

കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തോടെ സർക്കാർ സ്ഥാപനങ്ങളുമായി യോജിച്ച് അനർട്ട് നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ സൗരോർജ ചാർജിങ് സ്റ്റേഷൻ കുന്നംകുളത്ത്. കുന്നംകുളം നഗരസഭയുമായി ചേർന്ന് കാണിപ്പയൂർ ഓൾഡ് മാർക്കറ്റ് റോഡിൽ സ്ഥാപിച്ച സൗരോർജ ഇ വി ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ 160 KW ശേഷിയുള്ളതാണ്. ₹ 40 ലക്ഷമാണ് പദ്ധതിക്ക് വിനിയോഗിച്ചത്. 5 KWP സോളാർ പവർ പ്ലാന്റ്കൂടി ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.

ഒരേസമയം 5 കാറുകൾക്കും 4 ടൂവീലർ, ത്രീവീലർ വാഹനങ്ങൾക്കും ഇവിടെ ചാർജ് ചെയ്യാനാവും. ഒരു യൂണിറ്റ് ചാർജ് ചെയ്യുന്നതിന് നിലവിൽ ₹ 13 + ജിഎസ്ടിയാണ് നിരക്ക്. പദ്ധതി പ്രകാരം കുന്നംകുളം മുനിസിപ്പാലിറ്റിക്ക് ഇവി ചാർജിങ് ചെയ്യുമ്പോൾ ഒരു യൂണിറ്റിന് ₹ 1 വാടകയായി ലഭിക്കും.