Sunflower 2023 Anert Expo

തിരുവനന്തപുരം ജില്ലയുടെ വൈദ്യുതി ഉപയോഗം പൂർണമായും പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നും നിറവേറ്റുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ പ്രദർശനമേളയുടെയും തിരുവനന്തപുരം സോളാർ സിറ്റി ആക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളുടെയും ഉൽഘാടനം നടന്നു. കേരളത്തിന്റെ വികസനത്തിലേയ്ക്കുള്ള ഒരു ദിശാ സൂചികയായിട്ടാണ് സോളാർ സിറ്റി പദ്ധതിയുടെ പ്രവർത്തനവും എറണാകുളം ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകൾ സൗരോർജ്ജ വത്കരിച്ച പദ്ധതിയും ഉദ്ഘാടനം നിർവഹിച്ചത്. അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തെ ഒരു സുസ്ഥിരവികസന മാതൃകയിലൂടെ മുന്നോട്ടു നയിക്കുവാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. വികസനം കൊണ്ടുവരിക എന്നതിലുപരി പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസന മാതൃക എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്നും എങ്കിൽ മാത്രമേ നമ്മുടെ നാടിനെ കൂടുതൽ മികവോടെ പുതിയ ഒരു തലമുറയ്ക്ക് കൈമാറാൻ കഴിയൂ എന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. എറണാകുളം ജില്ലയിലെ 48 പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളിലായി 257 kW ശേഷിയുള്ള സൗരോർജ നിലയങ്ങൾ അനെർട്ട് പദ്ധതിയുടെ ഭാഗമായി 1,16,46,459 രൂപ വകയിരുത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
സോളാർ അറ്റ്‌ലസിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു . 2040 ഓടു കൂടി കേരളവും 2050 ഓടുകൂടി ഇന്ത്യ മുഴുവനും അക്ഷയ ഊർജ്ജ സ്രോതസ്സുകളിൽ നിന്നും പൂർണ്ണമായും വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന തലത്തിലേക്കുള്ള പദ്ധതികളാണ് സർക്കാരും വൈദ്യുതി വകുപ്പും മുന്നോട്ടുവയ്ക്കുന്നത്. അതിന്റെ ഭാഗമായി തിരുവനന്തപുരത്തിന്റെ സോളാർ അറ്റ്‌ലസ് തയ്യാറാക്കി, ജിയോ ടാഗ് ഉപയോഗിച്ച് ഏകദേശം മൂന്ന് ലക്ഷം വീടുകളുടെ മേൽക്കൂരകളിൽ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കാൻ കഴിയും എന്ന് കണ്ടെത്തി അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പൊതു കെട്ടിടങ്ങൾ സ്മാർട്ട്സിറ്റിയുടെ ധനസഹായത്തോടെ സൗരോർജ്ജവത്കരിക്കുന്ന നടപടികൾ പൂർത്തിയാക്കി വരുന്നതുമായ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

സൂര്യകാന്തി 2023 അനെർട്ട് എക്സ്പോയുടെ ഭാഗമായി സൗരോർജ്ജ ഉപകരണങ്ങളുടെ പ്രദർശനം, അവയുടെ നിർമ്മാതാക്കളുടെയും അവ സ്ഥാപിച്ചു നൽകുന്നവരുടെയും സാന്നിധ്യം, സബ്സിഡി രജിസ്ട്രേഷൻ സൗകര്യങ്ങൾ, വിവിധ ഇലക്ട്രിക് വാഹനങ്ങളുടെ പ്രദർശനം , ചാർജിങ് സ്റ്റേഷനുകളുടെ മാതൃക , വിവിധ ബാങ്കുകളുടെ സേവനം,അന്താരാഷ്ട്ര നിലവാരമുള്ള സെമിനാറുകൾ,ചർച്ചകൾ എന്നിവ ഒരുക്കിയി ട്ടുണ്ട്. എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികൾക്ക് BLDC ഫാനുകളും ബംബർ നറുക്കെടുപ്പിലൂടെ മൂന്നു പേർക്ക് 2 കിലോ വാട്ട് സോളാർ പവർ പ്ലാന്റും സമ്മാനമായി ലഭിക്കും. പൊതു ജനങ്ങളുടെ യാത്ര സൗകര്യം കണക്കിലെടുത്ത് എക്സ്പോ വേദിയിലെത്താൻ സൗജന്യ ബസ് സർവീസും തൈക്കാട് മ്യൂസിക് കോളേജിൽ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.