Young Innovators Program Idea Fest started in Chittoor

സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കിടയിൽ നവീനതയുടെ പുതിയ സംസ്‌കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ (വൈ.ഐ.പി) ഐഡിയ രജിസ്‌ട്രേഷൻ ക്യാമ്പയിന് (ഐഡിയ ഫെസ്റ്റ്) ചിറ്റൂർ നിയോജകമണ്ഡലത്തിൽ തുടക്കമായി. ചിറ്റൂർ ഗവ ആർട്‌സ് ആൻഡ് സയൻസ് കോളെജിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയിൽ പുതിയ ദിശകൾ സൃഷ്ടിക്കുന്നതിനും അതിന്റെ സാമൂഹിക രൂപീകരണത്തിന് വഴിയൊരുക്കുന്നതിനുമായ പുത്തൻ ആശയങ്ങൾ ഇന്നത്തെ തലമുറയിൽ വളർത്തിയെടുക്കുന്നതിനാണ് വൈ.ഐ.പി ലക്ഷ്യമിടുന്നത്.

കൃഷി, ബിസിനസ്, സഹായ സാങ്കേതികവിദ്യ തുടങ്ങിയ 22 ആശയങ്ങളിൽ വിദ്യാർത്ഥികളുടെ നൂതന ആശയം, ഒരു ഉത്പന്നം അല്ലെങ്കിൽ വിവിധ മേഖലകളിൽ കേരളം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നതിനുമായി ആരംഭിച്ച പ്രോഗ്രാമിൽ കുട്ടികൾക്ക് ആശയങ്ങൾ സമർപ്പിക്കാം.