ഗ്രീൻ എനർജി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ സൗരോർജ്ജ EV ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനവും, 1 മെഗാവാട്ട് സോളാർ പവർ പ്ലാന്റിന്റെയും, 10 ടൺ മാലിന്യത്തിൽ നിന്നും വൈദ്യുതി പദ്ധതിയുടെയും തറക്കല്ലിടലും നടന്നു.
മാലിന്യ സംസ്കരണത്തിന് മാതൃകയാവുകയാണ് നിംസ് മെഡിസിറ്റിയുടെ ഇത്തരം പ്രവർത്തനങ്ങൾ. മലിനജലത്തിനെ ശുദ്ധീകരിച്ച് കൃഷിക്കും, മറ്റ് ഇതര ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന രീതി ഉപയോഗിച്ച് നിംസ് മെഡിസിറ്റിയുടെ കൃഷിത്തോട്ടത്തിൽ വാഴകൃഷി നടത്തി വാഴകൃഷിയിൽ നിന്നും വാഴനൂൽ പട്ട് ഗവേഷണ അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഹരിത വ്യാവസായിക വിപ്ലവത്തിന് മാതൃകയാണ്.
