ശക്തമായ മഴയിൽ തിരുവമ്പാടി ഉറുമി ജലവൈദ്യുത രണ്ടാംഘട്ട പദ്ധതിയുടെ (2.4 മെഗാവാട്ട്) പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി വെള്ളം പവർഹൗസിനകത്തേക്ക് കയറിയതിനെ തുടർന്ന് കെ.എസ്.ഇ.ബിക്ക് വൻ നാശനഷ്ടം. ഇന്ന് വൈകുന്നേരം വൈദ്യുതി ഉത്പാദനം നടന്നുകൊണ്ടിരിക്കെയാണ് സംഭവം.
ആളപായമില്ലെങ്കിലും പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിയതു മൂലം രണ്ടാം ഘട്ട പദ്ധതിയിലെ വൈദ്യുതി ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണിപ്പോൾ.