സോളാർ സിറ്റി പദ്ധതിയിലൂടെ തിരുവനന്തപുരം ഇനി സൗരോർജ നഗരം
സൗര വൈദ്യുതി ഉത്പാദനത്തിലൂടെ തിരുവനന്തപുരം നഗരത്തെ പൂർണമായും സൗരോർജ നഗരമാക്കുന്ന പദ്ധതിയാണ് സോളാർ സിറ്റി. 2023 അവസാനത്തോടെ നഗരത്തിലെ എല്ലാ സർക്കാർ ഓഫീസുകളിലും അക്ഷയ ഊർജ സ്രോതസുകളായ സൗരോർജം, കാറ്റ് ഊർജം എന്നിവയുടെ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തി സ്വയം പര്യാപ്തത കൈവരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 10.2 മെഗാവാട്ട് വൈദ്യുതി ഇതുവഴി ലഭ്യമാകും. സ്മാർട്ട് സിറ്റി, അനർട്ട്, നഗരസഭ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
നിയമസഭ, യൂണിവേഴ്‌സിറ്റി, പബ്ലിക്ക് ലൈബ്രറി എന്നിവിടങ്ങളിൽ സോളാർ സ്ഥാപിച്ചു. സോളാർ സിറ്റിയിലെ എല്ലാ മേൽക്കൂരകളിലും റൂഫ്‌ടോപ്പ് സോളാർ സ്ഥാപിക്കുന്ന റൂഫ്‌ടോപ്പ് സോളാർ പദ്ധതി, നഗരത്തിലെ ഖരമാലിന്യങ്ങളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി പ്രത്യേക പ്ലാന്റുകൾ, നഗരത്തിലെ എല്ലാ തെരുവ് വിളക്കുകളും സോളാറിലേക്ക് മാറ്റുക, നഗരത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുമ്പോൾ പെട്രോൾ ഉപയോഗവും മലിനീകരണവും നിയന്ത്രിക്കുന്നതിനൊപ്പം കൂടുതൽ ചാർജിങ് സ്‌റ്റേഷനുകളും ഷോറൂമുകളും ആരംഭിക്കുക, വൈദ്യുതി ഉപയോഗത്തിനായി സോളാർ പാർക്കുകൾ, നഗരത്തിലെ നദീതീര ടൂറിസത്തിലെ വൈദ്യുതി ഉത്പാദനത്തിന് ളി, ആക്കുളം, വെള്ളായണി കായലുകളിൽ ഫ്‌ളോട്ടിങ് സോളാർ സ്ഥാപിക്കുക എന്നിങ്ങനെ ഘട്ടം ഘട്ടമായിട്ടുള്ള പ്രവർത്തനങ്ങൾ സോളാർ സിറ്റി പദ്ധതിയുടെ ഭാഗമായി നടക്കും.