KSEB's one time settlement scheme to success

കെ എസ് ഇ ബി യുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വിജയത്തിലേക്ക്

മാതൃകാപരമായ പ്രവർത്തനം കാഴ്ച വച്ച രണ്ട് ഉദാഹരണങ്ങൾ ഇവിടെ വിവരിക്കാം.

1. പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ

22 ലക്ഷം രൂപയുടെ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കി പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ
രണ്ടുവർഷത്തിൽ കൂടുതലുള്ള വൈദ്യുതി ചാർജ് കുടിശ്ശിക വൻ പലിശയിളവോടെ അടച്ചു തീർക്കുന്നതിന് കെ.എസ്.ഇ.ബി പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തി 22 ലക്ഷത്തിലധികം രൂപയുടെ കുടിശ്ശികയാണ് പയ്യന്നൂർ സെക്ഷൻ ഓഫീസ് സമാഹരിച്ചു തീർപ്പാക്കിയത്. 2010 മുതൽ ബഹു. കേരള ഹൈക്കോടതിയിൽ വ്യവഹാരം നിലനിന്നിരുന്ന ഉപഭോക്താവാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തുകയായിരുന്നു.
ശ്രീ. എം.കമലാക്ഷൻ (കൺ. നമ്പർ : 15792) എന്ന ഉപഭോക്താവിന്റെ സ്ഥാപനത്തിന്റെ 29,10,505 രൂപയുടെ കുടിശ്ശികയാണ് OTS 2023 പദ്ധതിയിൽ ഉൾപ്പെടുത്തി 22,39,259 രൂപയാക്കി കുറച്ച് അടച്ചു തീർത്തത്.
പയ്യന്നൂർ സെക്ഷൻ ഓഫീസിൽ കുടുംബസമേതമെത്തിയ ശ്രീ.കമലാക്ഷൻ ചെക്ക് അസി.എഞ്ചിനീയർ ശ്രീ. സൂരജ്.ടി.പി ക്ക് കൈമാറി. അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി സതി.കെ.വി, സീനിയർ സൂപ്രണ്ട് ശ്രീ. രാജീവ്.എൻ എന്നിവർ സന്നിഹിതരായിരുന്നു.
OTS 2023 പ്രഖ്യാപിച്ചതു മുതൽ ഊർജ്ജിത കുടിശ്ശിക തീർപ്പാക്കൽ യജ്ഞത്തിലാണ് പയ്യന്നൂർ സെക്ഷനിലെ ജീവനക്കാർ. ഇതിനകം തന്നെ 10 ഉപഭോക്താക്കളുടെ കുടിശ്ശിക സമാഹരിക്കാനായിട്ടുണ്ട്.

2. വണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ 1.44 ലക്ഷം രൂപയുടെ കുടിശ്ശിക തീർപ്പാക്കി വണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ.
കരുണാലയ ഹോസ്പിറ്റൽ എന്ന സ്ഥാപനത്തിൻ്റെ 2013 മുതലുള്ള കുടിശ്ശികയാണ് പലിശയിളവോടെ തീർപ്പാക്കിയത്. 1,44,131 രൂപയുടെ ചെക്ക് കരുണാലയ ഹോസ്പിറ്റൽ ട്രസ്റ്റ് അംഗങ്ങളിൽ നിന്ന് വണ്ടൂർ സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീ. രാധാകൃഷ്ണൻ സി വി, സീനിയർ സൂപ്രണ്ട് ശ്രീ. വിനോദ് എസ്. എന്നിവർ ചേർന്ന് സ്വീകരിച്ചു.
വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാനുള്ള സുവർണ്ണാവസരമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി.
 രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഈ പദ്ധതിയിലൂടെ ആകർഷകമായ പലിശയിളവോടെ തീർപ്പാക്കാം.
 റെവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം.
 ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾ സ്പെഷ്യൽ ഓഫീസർ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക.
 15 വർഷത്തിന് മുകളിലുള്ള കുടിശ്ശികകൾക്ക് പലിശ 4% മാത്രം.
 അഞ്ചു മുതൽ 15 വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 5% മാത്രം.
 രണ്ടു മുതൽ അഞ്ച് വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 6% മാത്രം.
 വൈദ്യുതി കുടിശ്ശികകൾക്ക് ഉള്ള പലിശകൾ 6 തവണകളായി അടയ്ക്കാൻ അവസരമുണ്ട്.
 മുഴുവൻ വൈദ്യുതി കുടിശ്ശികയും പലിശയുൾപ്പെടെ ഒറ്റത്തവണയായി തീർപ്പാക്കിയാൽ ആകെ പലിശ തുകയിൽ 2% അധിക ഇളവും ലഭിക്കും
ഈ സുവർണ്ണാവസരം പരിമിതകാലത്തേക്കു മാത്രം.
വിശദവിവരങ്ങൾക്ക് കെ എസ് ഇ ബി വെബ്സൈറ്റ് സന്ദർശിക്കുക.

https://kseb.in/index.php?lang=en