വിദ്യാലയങ്ങളിൽ എനർജി ക്ലബ്ബുകൾ രൂപീകരിക്കുന്നു
വിദ്യാർഥികളിൽ ഊർജ സംരക്ഷണ ശീലം വളർത്തിയെടുക്കുന്നതിനായി വിദ്യാലയങ്ങളിൽ എനർജി ക്ലബ്ബ് – കേരള എന്ന പേരിൽ ക്ലബ്ബുകൾ രൂപീകരിക്കുന്നു. കുട്ടികളിൽ ഊർജ-പരിസ്ഥിതി അവബോധം വളർത്തുന്നതിന് ഇത്തരം ക്ലബ്ബുകൾ സഹായകമാകും. വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന ശാസ്ത്രരംഗം പരിപാടിയുടെ കോ–ഓർഡിനേറ്റർമാരായ അധ്യാപകരാണ് എനർജി ക്ലബ്ബുകളുടെ കോ–ഓർഡിനേറ്റർമാരായും പ്രവർത്തിക്കുക.
ഊർജ സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയോടിണങ്ങുന്ന ഊർജ സാങ്കേതികവിദ്യകളെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം സൃഷ്ടിച്ചുകൊണ്ട്, ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഊർജ വിഭവങ്ങളെ വിവേകത്തോടെ ഉപയോഗിക്കുന്ന യുവതലമുറയെ വാർത്തെടുക്കാനാണ് ക്ലബ്ബുകളിലൂടെ ലക്ഷ്യമിടുന്നത്. എനർജി ക്ലബ്ബ് ലോഗോ, 2023-24 ലെ എനർജി ക്ലബ്ബ് പ്രവർത്തന പരിപാടികളുടെ സംഗ്രഹം എന്നിവ പ്രകാശനം ചെയ്തു.