International Energy Fair in Thiruvananthapuram

രാജ്യാന്തര ഊർജ മേള തിരുവനന്തപുരത്ത്

എനർജി മാനേജ്മെന്റ് സെന്ററിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഊർജ പരിവർത്തനം വിഷയമാക്കി ഫെബ്രുവരി 7,8,9 തീയതികളിൽ
തിരുവനന്തപുരം ടാഗോർ തിയറ്ററിൽ രാജ്യാന്തര ഊർജ മേള നടക്കും. സംസ്ഥാന ഊർജനയം രൂപീകരിക്കുന്നതിനു മാർഗ നിർദേശങ്ങൾ സ്വരൂപിക്കുന്നതിനൊപ്പം ഊർജ പരിവർത്തനം, ന്യൂക്ലിയർ പവർ സാധ്യതകൾ, ബഹിരാകാശത്തെ ഊർജം, എനർജി സർവീസ് കമ്പനികൾ, സ്മാർട്ട് ഗ്രിഡുകളും സ്മാർ ട്ട് മീറ്ററുകളും തുടങ്ങിയ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിക്കും. ഊർജ സംരക്ഷണ പുരസ്കാരങ്ങൾ സമ്മാനിക്കും.