ഫെബ്രുവരി മാസം മുതൽ ഉപഭോക്താക്കൾക്ക് വൈദ്യുതി ചാർജ് യൂണിറ്റിന് 9 പൈസ കുറയും
കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87)-o ചട്ടം പരിഷ്കരിച്ച് കൊണ്ട് 29.05.2023-ൽ KSERC Terms and Conditions of Tariff Amendment Regulations പുറപ്പെടുവിക്കുകയും പ്രസ്തുത റെഗുലേഷനിൽ ഏപ്രിൽ 2023 മുതൽ ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ പരമാവധി 10 പൈസ വരെ ഇന്ധന സർചാർജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ ലൈസെൻസികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സ്വമേധയാ പിരിക്കുന്ന 10 paise/unit ന് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയുന്നുണ്ട്. ഇങ്ങനെ പിരിക്കുന്ന ഇന്ധന സർചാർജ് ആണ് 9 പൈസ നിരക്കിൽ കമ്മീഷന്റെ അംഗീകാരത്തോടെ തുടർന്നു പോയിരുന്നത്. നിലവിൽ ഏപ്രിൽ 2024 മുതൽ സെപ്റ്റംബർ 2024 മാസങ്ങളിൽ സ്വമേധയ പിരിക്കുന്ന 10 പൈസ നിരക്കിൽ വന്ന ഇന്ധന സർചാർജന് പുറമെയുള്ള അധിക സർചാർജാണ് ജനുവരി 31 വരെ 9 പൈസ നിരക്കിൽ തുടർന്നു പോയിരുന്നത്. അതായത് ജനുവരി 31 വരെ സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സർചാർജും 9 പൈസ നിരക്കിൽ കമ്മീഷൻ അംഗീകരിക്കുന്ന ഇന്ധന സർചാർജും കൂട്ടി 19 പൈസ ഇന്ധന സർചാർജജ് നിലവിൽ ഉണ്ടായിരുന്നു.
എന്നാൽ, ഫെബ്രുവരി മുതൽ KSEB സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സർചാർജ് മാത്രമേ നിലവിലുള്ളു. ഒക്റ്റോബർ 2024 മുതൽ ഡിസംബർ 2024 വരെയുള്ള മാസങ്ങളുടെ ഇന്ധന സർചാർജജ് കുറഞ്ഞതാണ് ഇതിനു കാരണം. ആയതിനാൽ ഫെബ്രുവരി 2025 ൽ 19 പൈസയിൽ നിന്നും 10 പൈസയായി ഇന്ധന സർചാർജ് കുറയുകയും ചെയുന്നു. ആയതിനാൽ, ഫെബ്രുവരി മാസം മുതൽ ഉപഭോക്താക്കൾക്ക് വൈദ്യുതി ചാർജ് യൂണിറ്റിന് 9 പൈസ കുറയും.