ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, 24.61231 MW ശേഷിയുള്ള സൗരോര്‍ജ്ജ നിലയങ്ങള്‍ കമ്മീഷന് ചെയ്തു.
ഇതില്‍ കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്ന “സൗര” പദ്ധതിയുടെ ഭാഗമായി 1204 പുരപ്പുരങ്ങളില് നിന്നും 7.9855 MW ശേഷിയുള്ള നിലയങ്ങളും, 2865 ഉപഭോക്താക്കള്‍ സ്വന്തമായി സ്ഥാപിച്ച 16.62681 MW ശേഷിയുള്ള സ്വകാര്യ സൗരോര്‍ജ്ജ നിലയങ്ങളും ഉള്‍പ്പെടുന്നു.
എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ബൂട്ട് അടിസ്ഥാനത്തില്‍ സ്വകാര്യ സംരംഭകര്‍ വഴി നടപ്പിലാക്കിയ 8 മെഗാവാട്ടിന്റെ ആനക്കാംപോയില്‍ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയില്‍ നിന്നും ഉത്പാദനം കഴിഞ്ഞെത്തുന്ന ജലം പമ്പ് ചെയ്തു വീണ്ടും വൈദ്യുതോല്പാദനം നടത്തുന്നതിന് ഉപകരിക്കുന്ന 27.93 കോടി മുതല്‍മുടക്കില്‍ ചെങ്കുളം പമ്പ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചു. 2 MW സ്ഥാപിത ശേഷിയുള്ള അപ്പര്‍ കല്ലാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
ഇതിനുപുറമേ, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത 6 MW സ്ഥാപിത ശേഷിയുള്ള ചാത്തന്‍കോട്ടുനട II ചെറുകിട ജല വൈദ്യുത നിലയത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചു. Big jump in ; were completed within