Innovative technologies will be used to make Kerala self-sufficient in electricity

കേരളത്തെ വൈദ്യുതി സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകളെ വലിയതോതിൽ ഉപയോഗപ്പെടുത്തുവാൻ സർക്കാർ ഉദ്ദേശിക്കുന്നു; വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍‍കുട്ടി

കാര്‍‍ബണ്‍‍ രഹിത വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍‍ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍‍കുട്ടി പറഞ്ഞു. ഹരിത ഹൈഡ്രജന്‍‍‍, പുരപ്പുറ സോളാര്‍‍ പദ്ധതി, ചെറുകിട ജലവൈദ്യുത പദ്ധതി, ടെയില്‍‍ റെയിസുകള്‍‍‍, ജലസേചന കനാലുകള്‍‍ എന്നിവിടങ്ങളില്‍‍ കുഞ്ഞന്‍‍‍ ജനറേറ്ററുകളുടെ ഉപയോഗം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഈ ഗവണ്‍‍മെന്റ് അധികാരമേറ്റശേഷം നൂറുദിന ദിവസത്തിനുള്ളില്‍‍ 34.6 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍‍ സാധിച്ചതായി മന്ത്രി പറഞ്ഞു. സൌര സോളാര്‍‍‍ പദ്ധതി ഡവലപ്പര്‍‍മാരുടെ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി രണ്ടാം പവര്‍‍ഹൌസിന്റെ പദ്ധതി രേഖാസമര്‍‍പ്പണവും നടന്നു.

സൌരോര്‍‍ജ്ജത്തിന്റെ ഉപയോഗം വ്യാപകമാക്കണമെന്നും അങ്ങനെ ചെയ്താല്‍‍ വൈദ്യുതിയോടൊപ്പം സോളാര്‍‍ കുക്കര്‍, വൈദ്യുതി വാഹനങ്ങൾ എന്നിവ‍ ഉപയോഗിക്കുന്നതുവഴി കുടുംബ ബജറ്റില്‍‍ വളരെ വലിയ ലാഭമുണ്ടാക്കാന്‍‍ സാധിക്കുമെന്നും മന്ത്രി ശ്രീ. കെ. കൃഷ്ണന്‍‍കുട്ടി പറഞ്ഞു.

കെ.എസ്.ഇ.ബി. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. അശോക് അദ്ധ്യക്ഷനായിരുന്നു, പദ്ധതികള്‍‍ പ്രാവര്‍‍ത്തികമാക്കാന്‍‍ കെ.എസ്.ഇ.ബി., അനെര്‍‍ട്ട്, ഡെവലപ്പര്‍മാര്‍‍ എന്നിവര്‍‍ ടീമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം നിര്‍‍ദ്ദേശിച്ചു.
കെ.എസ്.ഇ.ബി. ഇന്‍‍ഡിപെന്റഡ് ഡയറക്ടര്‍‍‍ ശ്രീ. മുരുകദാസ്, കെ.എസ്.ഇ.ബി. ഡയറക്ടര്‍മാരായ ശ്രീ. ആര്‍‍. സുകു തുടങ്ങിയവര്‍‍ സംബന്ധിച്ചു. നൂറു ദിവസംകൊണ്ട് നൂറുമെഗാവാട്ട് സൌരോര്‍‍ജ്ജം ഉത്പാദിപ്പിക്കുക ലക്ഷ്യമാക്കിയാണ് സൌര പദ്ധതി നടപ്പാക്കുന്നത്.

ഇടുക്കിയില്‍‍ നിലവിലുള്ള 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് പുറമെ 800 മെഗാവാട്ട് കൂടി ഉത്പാദനം ലഭ്യമാക്കാനാണ് രണ്ടാംഘട്ട പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനുള്ള പദ്ധതിരേഖ ബഹു. വൈദ്യുതി മന്ത്രി ഏറ്റു വാങ്ങി. ആയത് സര്‍‍ക്കാറിന്റെ പരിഗണയ്ക്കായി സമര്‍‍പ്പിക്കുമെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.