Electric Women of KSEB

കെ എസ് ഇ ബിയുടെ ഇലക്ട്രിക് വനിതകള്‍

പട്ടം വൈദ്യുതിഭവനിലെ എട്ട് വനിതാ ഉദ്യോഗസ്ഥരാണ് വാഹനം ഓടിച്ചത്. ‘എര്‍ത്ത് ഡ്രൈവ് വിമന്‍ റൈഡേഴ്സ്’ എന്നാണ് ഇവര്‍ അറിയപ്പെടുക.
നഗരത്തിലെ എട്ട് റൂട്ടുകളില്‍, ഇലക്‌ട്രിക് കാറുകളില്‍ വനിതകളായ എന്‍ജിനീയര്‍മാരും, ഫിനാന്‍സ് ഓഫീസറുമൊക്കെ ഡ്രൈവര്‍മാരായി. ഇതിന് മുന്നോടിയായി നടത്തിയ ടെസ്റ്റ് ഡ്രൈവില്‍ എട്ട് പേരും മികച്ച പ്രകടനം കാഴ്ചവെച്ചു.

നാളെ വനിതാ ദിനം ആഘോഷിക്കാനിരിക്കെ, സ്ത്രീശാക്തീകരണവും, ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രചാരണവും ലക്ഷ്യമിട്ടാണ് വനിതാ ഉദ്യോഗസ്ഥരെ ഡ്രൈവര്‍മാരാക്കിയത്. ഫിനാന്‍സ് ഓഫീസര്‍ എം. രാധിക, സീനിയര്‍ സൂപ്രണ്ടുമാരായ കെ. നിഷ, ബിന്ദു തോമസ്, സീനിയര്‍ അസിസ്റ്റന്റുമാരായ സീന എസ്.എസ്., മഞ്ജു എസ്. ബാബു, പ്രിയ ബി., എസ്. ബീന, അസിസ്റ്റന്റ് എന്‍ജിനിയര്‍ ധനുശ്രീ കെ. കുട്ടി എന്നിവരാണ് ഇ-കാറുകള്‍ ഓടിച്ച വനിതകള്‍.
ടാറ്റയുടെ അഞ്ച് നെക്സോണുകളും, 60 ടിഗോര്‍ ഇവികളുമാണ് വൈദ്യുതി ബോര്‍ഡ് വാങ്ങിയത്. ഒരേ നിറത്തിലുള്ള കാറുകളുടെ ഇരു വശങ്ങളിലും ‘കെ.എസ്.ഇ.ബി, കേരളത്തിന്റെ ഊര്‍ജ്ജം’ എന്ന് എഴുതിയിട്ടുണ്ട്. കൂടാതെ, കെഎസ്‌ഇബിയുടെ ടോള്‍-ഫ്രീം നമ്ബറായ 1912 ഉം വാഹനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.