Big jump in domestic power generation

ആഭ്യന്തര വൈദ്യുതി ഉൽപ്പാദന രംഗത്ത് വൻ കുതിച്ചു ചാട്ടം

 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ചുരുങ്ങിയ കാലയളവിൽ, ആഭ്യന്തര വൈദ്യുതി ഉൽപാദന ശേഷിയിൽ 105.077 മെഗാവാട്ടിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 8 മെഗാവാട്ടിന്റെ ആനക്കാംപോയില്‍, 4.5 മെഗാവാട്ടിന്റെ അരിപ്പാറ, 2 MW സ്ഥാപിത ശേഷിയുള്ള അപ്പര്‍ കല്ലാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഒരു വ്യാഴവട്ടകാലത്തിന് ശേഷം 40 മെഗാവാട്ട് ശേഷിയുള്ള ഒരു ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനായി എന്നത് അഭിമാനകരമായ നേട്ടമാണ്. ഈ ഏപ്രിൽ ഒന്നിന് മാങ്കുളം ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി നിർവ്വഹിച്ചു. പദ്ധതി നിർമ്മാണം ഈ സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
സൗര പദ്ധതിയില്‍ 26.8 മെഗാവാട്ടിന്റെ 4909 സൌരോജ്ജ പ്ലാന്റുകള്‍ സംസ്ഥാനത്ത് സ്ഥാപിച്ചു കഴിഞ്ഞു. സൗരോർജ്ജ ഉൽപ്പാദകർ വഴി 60.587 മെഗാവാട്ടിന്റെ സൌരോജ്ജ പ്ലാന്റുകള്‍ സംസ്ഥാനത്ത് സ്ഥാപിച്ചു കഴിഞ്ഞു. ഇതിനുപുറമേ, 6 MW സ്ഥാപിത ശേഷിയുള്ള ചാത്തന്‍കോട്ടുനട II ചെറുകിട ജല വൈദ്യുത നിലയത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചു. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയില്‍ നിന്നും ഉത്പാദനം കഴിഞ്ഞെത്തുന്ന ജലം പമ്പ് ചെയ്തു വീണ്ടും വൈദ്യുതോല്പാദനം നടത്തുന്നതിന് ഉപകരിക്കുന്ന 27.93 കോടി മുതല്‍മുടക്കില്‍ ചെങ്കുളം പമ്പ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചു.

148 MW ശേഷിയുള്ള 4 ജല വൈദ്യുത പദ്ധതികൾ ഈ വര്‍ഷം പൂർത്തിയാക്കും.

1. പെരിങ്ങല്‍കുത്ത് സ്മോള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റ് – 24 MW
2. തോട്ടിയാര്‍ – 40 MW
3. ഭൂതത്താന്‍കെട്ട് – 24 MW
4. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്കീം – 60 MW