കെ.എസ്.ഇ.ബി.എല്‍ ന് സോളാർ അവാർഡ്
പുരപ്പുറ സോളാർ പദ്ധതി നടപ്പിലാക്കുന്നതിലെ പ്രവർത്തന മികവിന് കെ.എസ്.ഇ.ബി.എല്‍ ന്
EQ ഇൻ്റർനാഷണൽ മാഗസിൻ ഏർപ്പെടുത്തിയ “Roof Top Solar Enabler of the year” അവാർഡ് ലഭിച്ചു.
ഏപ്രിൽ 13 ന് ഡൽഹിയിൽ നടക്കുന്ന ഏകദിന പി വി ഇൻവെസ്റ്റ് ടെക് ഇന്ത്യാ കോൺഫറൻസിൽ വച്ച് അവാർഡ് വിതരണം ചെയ്യും. കെ.എസ് ഇ ബിഎല്‍ ന് വേണ്ടി റീസ് (REES) ഡയറക്ടർ ശ്രീ. ആർ.സുകു അവാർഡ് ഏറ്റുവാങ്ങും.
2022 മാർച്ച് അവസാന വാരം സംസ്ഥാനത്തെ പുരപ്പുറ സോളാർ പദ്ധതിയുടെ സ്ഥാപിത ശേഷി 228 മെഗാവാട്ടും ആകെ സോളാർ സ്ഥാപിതശേഷി 500 മെഗാവാട്ടും കടന്നതുമാണ് കെ.എസ് ഇ ബി എല്‍ നെ ഈ അവാർഡിന് അർഹമാക്കിയത്.