ബി.പി.എല്‍ കൂടുംബങ്ങള്‍ക്ക് 250 മീറ്റര്‍ വരെ സൗജന്യ സര്‍വീസ് കണക്ഷന്‍
ബി.പി.എല്‍ കൂടുംബങ്ങള്‍ക്ക് ഇനി മുതല്‍ 250 മീറ്റര്‍ വരെ സൗജന്യ സര്‍വീസ് കണക്ഷന്‍ ലഭ്യമാകും. സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ പൂർത്തീകരണത്തിനു ശേഷം പുതിയ കണക്ഷനുകള്‍ സൗജന്യമായി നല്‍കുവാന്‍ മറ്റു സ്‌കീമുകള്‍ നിലവില്‍ ഇല്ലാത്തതിനാല്‍ 1000 വാട്സ് വരെ കണക്ടഡ് ലോഡുള്ള ബി.പി.എല്‍ കൂടുംബങ്ങള്‍ക്ക് പോസ്റ്റ് ആവശ്യം ഇല്ലാത്ത എല്ലാ കണക്ഷനുകളും, 200 മീറ്റര്‍ വരെ ലൈന്‍ വലിക്കേണ്ടുന്ന പോസ്റ്റ് ആവശ്യമുള്ള കണക്ഷനുകളും സൗജന്യമായി കെ.എസ്.ഇ.ബി.എല്‍ തനതു ഫണ്ടുപയോഗിച്ച് നല്‍കി വന്നിരുന്നു.
ലൈന്‍ വലിച്ചു കണക്ഷന്‍ നല്‍കേണ്ട അര്‍ഹതപ്പെട്ട കൂടുതല്‍ അപേക്ഷകള്‍ വരുന്നതു കെ.എസ്. ഇ.ബി.എല്‍- ന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 1000 വാട്സ് വരെ കണക്ടഡ് ലോഡുള്ള ബി.പി.എല്‍ കൂടുംബങ്ങള്‍ക്ക് സൗജന്യമായി ലൈന്‍ വലിച്ചു നല്‍കേണ്ട കണക്ഷനുകളുടെ ദൂര പരിധി 200 മീറ്ററില്‍ നിന്നും 250 മീറ്ററായി കൂട്ടിയിട്ടുണ്ട്.