24 മെഗാവാട്ട് ശേഷിയുള്ള പൊരിങ്ങൽകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതിയിൽ നിന്നും കേവലം 9 മാസം കൊണ്ട് 100 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപിച്ചു.
2022 മെയ് 4 ന് ആയിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. വാർഷിക വൈദ്യുതി ഉത്പാദന ലക്ഷ്യം 45 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാൽ കേവലം 268 ദിവസം കൊണ്ട് 27/01/23 ന് രാത്രി 8 മണിയോടെ 100 ദശലക്ഷം യൂണിറ്റ് എന്ന വലിയ നേട്ടം കൈവരിക്കാനായി….