‘ഉയർന്ന പെൻഷൻ തവണകളാക്കാൻ വൈദ്യുതിബോർഡിൽ ആലോചന’ എന്ന ശീർഷകത്തിൽ മാതൃഭൂമി ദിനപ്പത്രം 13.06.2023 ന് പ്രസിദ്ധീകരിച്ച വാർത്ത വസ്തുതകൾക്ക് നിരക്കുന്നതല്ല. ജൂൺ 7 ന് ചേർന്ന പെൻഷൻ മാസ്റ്റർട്രസ്റ്റ് യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തു എന്ന തരത്തിലാണ് വാർത്ത നൽകിയിട്ടുള്ളത്. എന്നാൽ ഇത്തരത്തിൽ യാതൊരു ചർച്ചയും പ്രസ്തുത യോഗത്തിൽ ഉണ്ടായിട്ടില്ല. കമ്പനി രൂപീകരണ സമയത്തുള്ള ത്രികക്ഷി കരാർ പ്രകാരം 2015 ൽ രൂപീകരിച്ച എംപ്ലോയീസ് മാസ്റ്റർ പെൻഷൻ ആൻ്റ് ഗ്രാറ്റ്യുറ്റി ട്രസ്റ്റിൻ്റെ ഭാവിപ്രവർത്തനങ്ങൾ സംബന്ധിച്ച വിഷയങ്ങൾ മാത്രമാണ് അജണ്ടയിലുണ്ടായിരുന്നത്. ഇക്കാര്യങ്ങളല്ലാതെ വാർത്തയിൽ പരാമർശിക്കും പ്രകാരമുള്ള യാതൊരു ചർച്ചയും യോഗത്തിൽ നടന്നിട്ടില്ല.
ഇത്തരത്തിൽ വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.