ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ ഒരുക്കി ലാഭം നേടാം ലളിതമായി
ദേശീയ-സംസ്ഥാന പാതകളിലും മലയോരപാതകളിലും മറ്റും റെസ്റ്റോറന്റ് നടത്തുന്നവർക്ക് വൈദ്യുത വാഹനങ്ങളുടെ ചാർജിങ് സൗകര്യമൊരുക്കാൻ ധന സഹായവുമായി അനെർട്ട്. 1000 ർജിങ് ചതുരശ്രയടി സ്ഥലമുണ്ടെങ്കിൽ ഒരു ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാം. യാത്രക്കാർ റെസ് റ്റോറന്റിൽ ചെലവഴിക്കുന്ന സമ യംകൊണ്ട് വാഹനങ്ങൾ ചാർജാവുകയും ചെയ്യും.
20 കിലോവാട്ട് മുതൽ 120 കിലോ വാട്ട് വരെയുള്ള സ്റ്റേഷൻ സ്ഥാപിക്കാനാണ് സാമ്പത്തിക സഹായം ലഭിക്കുക. സ്വകാര്യവ്യക്തികൾക്കും സഹകരണസംഘങ്ങൾക്കും അപേക്ഷിക്കാം, മെഷിൻ തുകയുടെ 25 ശതമാനം സബ്സിഡിയുണ്ട്. വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇ മൊബിലിറ്റി പദ്ധതി വഴിയാണ് സാമ്പത്തികസഹായം ലഭ്യമാക്കുന്നത്.
60 കിലോ വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനിൽ രണ്ട് ചാർജിങ് പോയിന്റുണ്ടെങ്കിൽ രണ്ട് വാഹനം ഒരേസമയം ചാർജ് ചെയ്യാം.
ശരാശരി 20 യൂണിറ്റ് കൊണ്ട്, അരമണിക്കൂർ മുതൽ ഒരുമണിക്കൂർ കൊണ്ട് ഒരുകാർ പൂർണമായും ചാർജ് ആകും.
ചാർജിങ് സ്റ്റേഷനിൽ സോളാർ പാനൽ സ്ഥാപിക്കാനും സബ്സിഡിയുണ്ട്. ഒരുകിലോ വാട്ട് മുതൽ 50 കിലോവാട്ട് പാനൽ വരെ സ്ഥാപിക്കാൻ സബ്സിഡി ലഭിക്കും.
എന്നിവയുടെ ചാർജിങ്ങ് സ്റ്റേഷനിൽ ഒരു യൂണിറ്റി 5130 എസ്ടിയുമാണ്. വിവിധ പദ്ധതികളിലായി 33 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളാണ്
അനെർട്ടിന്റെ സാമ്പത്തിക സഹായത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ചാർജിങ് സ്റ്റേഷൻ അറിയാനും ബില്ല് അടക്കുന്നതിനും മൊബൈൽ ആപ് ഉടൻ പുറത്തിറക്കും,
– സബ്സിഡി വിവരങ്ങളും ചാർജിങ് സ്റ്റേഷൻ തുടങ്ങാനുള്ള വിദഗ്ധ ഉപദേശങ്ങളും അനെർട്ട് ആസ്ഥാനത്തെ ഇ- മൊബിലിറ്റി സെല്ലിൽ ലഭിക്കും. ഫോൺ:
കെഎസ്ഇബി,
അനെർട്ട് 918811927