പുത്തൂർ സുവോളജിക്കൽ പാർക്ക് പദ്ധതിയുടെ ഭാഗമായ സബ്സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു
500 കെവിഎ യുടെ രണ്ട് ട്രാൻസ്ഫോമറുകളും 500 കെ വി എയുടെ ഒരു ജനറേറ്ററും ആണ് ഈ സബ്സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്നത്. ഇവിടേക്ക് വൈദ്യുതി ബോർഡിന്റെ പുത്തൂർ സബ്സ്റ്റേഷനിൽ നിന്നും എച്ച് ടി ഡെഡിക്കേറ്റഡ് ലൈൻ ആണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഒരു സമയത്തും ഇവിടെ വൈദ്യുതി മുടങ്ങാൻ സാധ്യതയില്ല.
അതുകൂടാതെ 270 കെ ഡബ്ലിയു പി വൈദ്യുതി സോളാർ എനർജിയിൽ നിന്നും ഉത്പാദിപ്പിക്കുന്നു. മേൽക്കൂരയ്ക്ക് മുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിന് പകരം സൗരോർജ് പാനലുകൾ തന്നെ മേൽക്കൂര ആക്കിയുള്ള പരീക്ഷണമാണ് ഇവിടെ നടത്തിയിട്ടുള്ളത്.