പ്രഥമ രാജ്യാന്തര ഊർജ മേള ഫെബ്രുവരി ഏഴു മുതൽ തിരുവനന്തപുരത്ത്

എനർജി മാനേജ്മെന്റ് സെന്ററിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഊർജ പരിവർത്തനം വിഷയമാക്കി ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ രാജ്യാന്തര ഊർജ മേള സംഘടിപ്പിക്കുന്നു. സുസ്ഥിര വികസന – ഊർജ പരിവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണു മേള സംഘടിപ്പിക്കുന്നത്.

കേരളത്തിലെ ഊർജ പരിവർത്തനം, ന്യൂക്ലിയർ പവർ സാധ്യതകൾ, ബഹിരാകാശത്തെ ഊർജം, കാർബൺ വമനം കുറഞ്ഞ കെട്ടിടങ്ങൾ, ഇ-കുക്കിംഗ്, എനർജി സർവീസ് കമ്പനികൾ, സ്മാർട്ട് ഗ്രിഡുകളും സ്മാർട്ട് മീറ്ററുകളും തുടങ്ങിയ വിഷയങ്ങളിൽ മേളയിൽ ചർച്ചകൾ നടക്കും.

തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ പഞ്ചായത്തിൽ ഇ.എം.സി യും ഇ.ഇ.എസ്.എൽ- ഉം ചേർന്ന് നടപ്പിലാക്കിയ ഇ-സൈക്കിൾ പരിപാടിയുടെയും ആശുപത്രികളിൽ ഇ.എം.സി. നടത്തിവരുന്ന ചൈതന്യം പദ്ധതിയുടെയും റിപ്പാർട്ടുകളുടെ പ്രകാശനം, കേരളത്തിൽ ഊർജ കാര്യക്ഷമതയുള്ള ശീതികരണ സംവിധാനങ്ങൾ നടപ്പിലാക്കുന്നതു സംബന്ധിച്ച ധാരണാപത്രം ഒപ്പിടൽ എന്നിവയും മേളയിൽ നടക്കും.

ദേശീയ ഊർജ സംരക്ഷണദിനത്തിൽ പ്രഖ്യാപിച്ച സംസ്ഥാന ഊർജ സംരക്ഷണ പുരസ്‌കാരങ്ങൾ മേളയിൽ നൽകും.

കേരള സംസ്ഥാന ഊർജ നയം രൂപീകരിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിന് വിവിധ ഏജൻസികളുമായുള്ള ചർച്ചകൾക്കും മേള വേദിയാകും.  

ഭാഭാ ആറ്റോമിക് റിസര്ച്ച് സെന്റർ, ഐ.എസ്.ആർ.ഒ, സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്നോളജി ആൻഡ് പോളിസി (സി-സ്റ്റെപ്) ഇന്ത്യ സ്മാർട്ട് ഗ്രിഡ് ഫോറം(ഐ.എസ്.ജി.എഫ്), എനർജി എഫിഷ്യന്സി സർവീസസ് ലിമിറ്റഡ് (ഇ. ഇ. എസ്. എൽ) വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ഡബ്ജ്യൂആർഐ) ജി.ഐ.ഇസഡ്, അലയൻസ് ഫോർ ആൻ എനർജി എഫിഷ്യന്റ് ഇക്കോണമി, വസുധ ഫൗണ്ടേഷൻ, ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട്, ദ എനർജി റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട്, മോഡേൺ എനർജി കുക്കിംഗ് സർവീസസ്, കൗൺസിൽ ഓൺ എനർജി എൻവയോൺമെന്റ് ആൻഡ് വാട്ടർ, ഫിനോവിസ്റ്റ, സെന്റർ ഫോർ റിസർച്ച് ഓൺ ദ ഇക്കണോമിക്സ് ഓഫ് ക്ളൈമറ്റ് ഫൂഡ് എനർജി ആൻഡ് എൻവയോൺെമന്റ് എന്നിവിടങ്ങളിൽ നിന്നുളള വിദഗ്ധരാണ് ഊർജ പരിവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസുകലും പാനൽ ചർച്ചകളും നടത്തുന്നത്.