ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി – 2025
കെ.എസ്.ഇ.ബി.യുടെ 2025 ലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ രണ്ടോ അതിലധികമോ വർഷം പഴക്കമുള്ള വൈദ്യുത ചാർജ് കുടിശിക തീർപ്പാക്കാനായി ബില്ലിംഗ് സോഫ്റ്റ് വെയർ ആയ ഒരുമാനെറ്റ് സജ്ജമായി. പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കൾക്കുള്ള നോട്ടിസ് 21-5-2025 മുതൽ തന്നെ ഒരുമാനെറ്റ് വഴി തയ്യാറാക്കി എത്തിച്ചു. അപേക്ഷ സ്വീകരിക്കാനും അപേക്ഷകന് താത്പര്യമുള്ള സ്കീം തെരഞ്ഞെടുക്കാനും അതനുസരിച്ച് പണം സ്വീകരിക്കാനുമുള്ള സങ്കീർണ്ണമായ ഡെവലപ്മെൻ്റ് പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട ക്ലാസ് കേരളത്തിലെ 776 സെക്ഷനുകളിലെയും ജീവനക്കാർക്കു നൽകും. തുടർന്ന് സെക്ഷനുകളിലൂടെ ഉപഭോക്താക്കൾക്ക് OTS 2025 ൻ്റെ എല്ലാ സേവനങ്ങളും ലഭ്യമാവും.