വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനും, വൈദ്യുതി തടസ്സങ്ങള്‍ കുറയ്ക്കാനുമായി ഓവര്‍ ഹെഡ് ലൈനുകള്‍ ഘട്ടം ഘട്ടമായി മാറ്റി കേബിളുകള്‍ സ്ഥാപിക്കുന്ന പദ്ധതി കെ എസ് ഇ ബി നടപ്പാക്കി വരുന്നു. കഴിഞ്ഞ 9 വർഷങ്ങൾക്കുള്ളിൽ ഏരിയൽ ബഞ്ച്ഡ് കേബിളുകള്‍ ഉപയോഗിച്ച് 1423 കിലോമീറ്റർ എച്ച് റ്റി ലൈനും, കവേർഡ് കണ്ടക്റ്റർ ഉപയോഗിച്ച് 48 കിലോമീറ്റർ എച്ച് റ്റി ലൈനും, അണ്ടർ ഗ്രൗണ്ട് കേബിൾ ഉപയോഗിച്ച് 686 കിലോമീറ്റർ എച്ച് റ്റി ലൈനും, ഏരിയൽ ബഞ്ച്ഡ് കേബിളുകള്‍ ഉപയോഗിച്ച് 3167 കിലോമീറ്റർ എൽ റ്റി ലൈനും, കവേർഡ് കണ്ടക്റ്റർ ഉപയോഗിച്ച് 23 കിലോമീറ്റർ എൽ റ്റി ലൈനും പുതുതായി നിർമ്മിച്ചു. 473 കിലോമീറ്റർ എച്ച് റ്റി ലൈനുകൾ ഏരിയൽ ബഞ്ച്ഡ് കേബിളുകള്‍ ഉപയോഗിച്ചും, 310 കിലോമീറ്റർ എച്ച് റ്റി ലൈനുകളും, 3030 കിലോമീറ്റർ എൽ റ്റി ലൈനുകളും കവേർഡ് കണ്ടക്റ്റർ ഉപയോഗിച്ചും മാറ്റിയിട്ടുണ്ട്. ഈ പ്രവർത്തികൾക്കായി ഏകദേശം 705 കോടി രൂപ ചെലവായി.