സംസ്ഥാനത്ത് 829 അംഗനവാടികളില്‍ സൌജന്യ വൈദ്യുതി കണക്ഷന്‍ നല്‍കി. കേരള സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് അംഗനവാടികളിലെ കുട്ടികള്‍ക്ക് വെളിച്ചമെത്തിച്ചത്. ഇവയില്‍ 398 അംഗനവാടികള്‍ക്ക്‍ ഒരു പോസ്റ്റ് ഉള്‍പ്പെടെയുളള വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി സൌജന്യമായാണ് നല്‍കിയത്. കെ.എസ്.ഇ.ബി-യുടെ സ്വന്തം ഫണ്ടില്‍ നിന്നും 17.65 ലക്ഷം രൂപ ചെലവാക്കിയാണ് ഇത്രയും കണക്ഷന്‍ നല്‍കിയത്.
മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ അംഗനവാടികള്‍ക്ക് വൈദ്യുതി കണക്ഷന്‍ അനുവദിച്ചത് 48 എണ്ണം. തിരുവനന്തപുരത്ത് 30 കണക്ഷനുകളും കൊല്ലം-22, പത്തനംതിട്ട-37, കോട്ടയം-34, ആലപ്പുഴ- 25, എറണാകുളം- 7, ഇടുക്കി-34, തൃശ്ശൂര്‍-10, പാലക്കാട്-37, കോഴിക്കോട്-43, കണ്ണൂര്‍-20, കാസര്‍ഗോഡ്-20, വയനാട്-31. ബാക്കിയുളള 431 അംഗനവാടികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വനിതാശിശുവികസന വകുപ്പ് തുടങ്ങിയവയുടെ ഫണ്ടുപയോഗിച്ചാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്.