The hydroelectric power plant at Poringalkuttu is a relief in the summer heat

വേനൽ ചൂടിൽ അശ്വാസമായി പൊരിങ്ങൽകുത്തിലെ ജലവൈദ്യുതി എത്തുന്നു

24 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പുതിയ ചെറുകിട ജലവൈദ്യുത പദ്ധതിയായ പൊരിങ്ങൽകുത്ത് സ്മോൾ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റിലെ ടർബൈന്റെ മെക്കാനിക്കൽ സ്പിന്നിംഗ് വിജയകരമായി പൂർത്തിയാക്കി.

പുതിയ ടണലിലൂടെ വെള്ളം കടത്തിവിട്ട് ജനറേറ്റർ മുഴുവൻ വേഗതയിൽ കറക്കിയാണ് പരിശോധന നടത്തിയത്. കൂടുതൽ ടെസ്റ്റിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം പദ്ധതി ഏപ്രിൽ മാസം കമ്മീഷൻ ചെയ്യും.

സംസ്ഥാനത്ത് 24 മെഗാവാട്ടോളം ശേഷിയുള്ള ഒരു ജലവൈദ്യുത പദ്ധതി പൂർത്തീകരിക്കുന്നത് ഒരു ദശാബ്ദത്തിനു ശേഷമാണ്. ഈ സാമ്പത്തിക വർഷം തന്നെ തോട്ടിയാർ (40 MW), പള്ളിവാസൽ എക്സ്ടെൻഷൻ (60MW), ഭൂതത്താൻകെട്ട് (24MW)എന്നീ ജലവൈദ്യുത പദ്ധതികൾ പൂർത്തീകരിക്കുന്നതാണ്.